August 10, 2011

എല്ലാം എന്തിനു വേണ്ടി..

പെരുന്നാള്‍ ആയിട്ട് നാട്ടിലേക്ക് വരുന്നില്ലേ എന്ന് നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും എല്ലാം ചോദിക്കുന്നു. എന്നാല്‍ ഒരു മാസം നാട്ടില്‍ പോയി നിക്കാം എന്ന് ഞാനും വിചാരിച്ചു. അതിനിമുണ്ട് ഒരുപാട് പൊല്ലാപ്പുകള്‍. സ്പോന്സരെ കാണണം. പാസ്പോര്‍ട്ട്‌ മേടിക്കണം, റീ എന്‍ട്രി വിസ മേടിക്കണം. എല്ലാത്തിനും കുറെ റിയാല്‍സ് ചിലവും. എന്തായാലും പോകാന്‍ തീരുമാനിച്ചു. 

ഇന്നലെ അതിനായി സ്പോന്സറുടെ അടുത്ത് പോയി. അവിടെ വെച്ച് ഒരു ബംഗാളിയെ കണ്ടു. പുള്ളികാരന്‍ ഭയങ്കര സന്തോഷത്തിലാണ്. കുറെ വര്‍ഷങ്ങള്‍ കൂടി നാട്ടില്‍ പോകുന്നതിന്റെ സന്തോഷം ആണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പിന്നീട് ആണ് അറിഞ്ഞത് പുള്ളി അവിടെ തന്നെ ഉള്ള ആളാണ് എന്നും, പെട്ടന്നാണ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്‌ എന്നും. 

സംഗതി എന്താണ് എന്ന് വിശദമായി അന്വേഷിച്ചു. പുള്ളിക്കാരന് ഒരു ലോട്ടറി അടിച്ചു. പൈസ ഉടനെ കിട്ടും. സൗദി ടെലികോമിന്‍റെ മെസ്സേജ് മൊബൈലില്‍ വന്നത് പുള്ളി കാണിച്ചു. അപ്പോഴാണ്‌ കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത്. പുള്ളിക്ക് മൊബൈലില്‍ ഒരു മെസ്സേജ് വന്നു. സൗദി ടെലികോമിന്‍റെ  ഈ മാസത്തെ ലോട്ടറി ഒരു ലക്ഷം റിയല്‍ പുള്ളിക്ക് ലഭിച്ചു എന്നായിരുന്നു മെസ്സേജ്. അതിനായി പുള്ളിയുടെ ഇഖാമ(റെസിഡന്‍സ് വിസ) നമ്പറും എല്ലാം ചോദിച്ചിരിക്കുന്നു. വളരെ സന്തോഷത്തോടെ പുള്ളി അതെല്ലാം അയച്ചു കൊടുത്തു. പിന്നീട് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അയ്യായിരത്തോളം റിയാലുകള്‍ പുള്ളി അവര്‍ക്ക്‌ അയച്ചു കൊടുത്തു.

ഇപ്പോള്‍ അവസാന സന്ദേശം ലഭിച്ചിരിക്കുന്നു. 1050 റിയാല്‍ അയച്ചു കൊടുക്കാന്‍. അതിനു ശേഷം ശനിയാഴ്ച സൗദി  ടെലികോമിന്‍റെ ഓഫീസില്‍ എത്തി പൈസ മേടിക്കാം എന്ന് അവര്‍ അറിയിച്ചിരിക്കുന്നു. അത് നാളെ അയച്ചാല്‍ താന്‍ കോടീശ്വരന്‍ ആകും എന്ന ഉറച്ച വിശ്വാസത്തിലാണ് അയാള്‍. അത് ലഭിച്ചതിനു ശേഷം നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും റീ എന്‍ട്രി വിസയും മേടിക്കനാണ് അയാള്‍ വന്നിരിക്കുന്നത്. വീട്ടില്‍ വിളിച്ചു എല്ലാവര്ക്കും മേടിച്ചു കൊണ്ടുപോകാനുള്ള സാധനങ്ങളെ കുറിച്ചൊക്കെ അയാള്‍ സംസാരിക്കുന്നു. 

എന്നാല്‍ ഇത് വെറും തട്ടിപ്പാണ് എന്നും, ചതിയാല്‍ നിങ്ങളുടെ കയ്യിലുള്ള പൈസ വെട്ടിക്കുകയാണ് അവര്‍ എന്നും അവിടെ ഉണ്ടായിരുന്നവര്‍ അയാളോട് പറഞ്ഞു കൊടുത്തു. ഒടുവില്‍ എല്ലാവരും കൂടി പുള്ളിയെ കൊണ്ട് പൈസ അടക്കില്ല എന്നും സമ്മതിപ്പിക്കുന്നു. എന്നാല്‍ അയാള്‍ വീണ്ടും പണം അടച്ചു കൊടുക്കും എന്ന് ഉറപ്പാണ്. എന്നിട്ട് വീട്ടില്‍ പോകാനുള്ള തയാറെടുപ്പുകള്‍ നടത്തും. കാരണം അയാള്‍ ആ ചതിയില്‍ അത്ര മാത്രം വിശ്വസിച്ചിരിക്കുന്നു.

വര്‍ഷങ്ങളോളം താന്‍ അധ്വാനിച്ച പണം മറ്റൊരുവന്‍ തന്നെ കബളിപ്പിച്ചു കൈകലാക്കി എന്ന സത്യം അയാള്‍ ടെലികോം ഓഫീസില്‍ എത്തുമ്പോഴ മനസില്ലാക്കൂ. ആരൊക്കെ പറഞ്ഞിട്ടും അത് വിശ്വസികാതെ തനിക്ക് ലഭിക്കാന്‍ പോക്കുന്ന സൌഭാഗ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന അയാള്‍ താന്‍ കബളിപ്പിക്കപെട്ടു എന്ന സത്യം മനസിലാക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും. അയാളെ വീണ്ടും ഞാന്‍ കാണുകയാണെങ്കില്‍ എന്തായിരിക്കും അയാളുടെ അവസ്ഥ എന്നൊക്കെ ആലോചിച്ചപ്പോള്‍ മനസ്സില്‍ എവിടയെ ഒരു സങ്കടം. അയാളും എന്നെ പോലെ നാട് സ്വപ്നം കണ്ടു  കൊണ്ടായിരിക്കും കിടന്നുറങ്ങുന്നത്. എന്നാല്‍ എന്‍റെ മനസ്സില്‍ ഇപ്പോള്‍ നാടിനെ കുറിച്ചുള്ള ചിന്ത ഇല്ല. മനസ്സ് മുഴുവന്‍ അയാളാണ്, ടെലികോം ഓഫീസില്‍ എത്തി സത്യം തിരിച്ചറിയുന്ന അയാളുടെ പ്രതീക്ഷകള്‍ അസ്തമിച്ച ആ മുഖം. അത് മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഉള്ളത്. 

7 comments:

  1. എനിക്ക് മിനിയാന് എതിസലാതിന്റെ ആണെന്ന് പറഞ്ഞു ഇതുപോലെ ഒരു കാള്‍ വന്നിരുന്നു..അന്‍പതിനായിരം ദിര്‍ഹം ലക്കി ഡ്രോയില്‍ കിട്ടിയിട്ടുണ്ടെന്നും details അറിയാന്‍ തിരിച്ചു വിളിക്കാന്‍ പറഞ്ഞു..ഞാന്‍ ഉടനെ എതിസലാതിന്റെ ഓഫീസില്‍ വിളിച്ചു കംപ്ലൈന്റ്റ്‌ കൊടുത്തു. ബാക്കി അവര്‍ നോക്കികൊളും.. ഇതുപോലെ റോഷനും പുള്ളിക്ക് വിശ്വാസം വരാന്‍ വേണ്ടി സൗദി ടെലിക്കൊമിന്റെ ഓഫീസില്‍ വിളിച്ചു കൊടുക്കായിരുന്നില്ലേ.? പുള്ളിയുടെ 1050 റിയാല്‍ എങ്കിലും നഷ്ടപ്പെടില്ലായിരുന്നു.

    ReplyDelete
  2. ഇതു പോലെ എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടന് പറ്റി, അയാള്‍ ആരൊടും പറയാതെ ഇവര്‍ വിളിക്കുന്ന Placel പോക്കുകയും പണം നഷ്ടപെടുകയു, ഈ വ്യക്തിയുടെ മാനസിക നില തകര്‍ന്ന് അവസാനം നാട്ടിലേക് കേറ്റി വിട്ടും

    ReplyDelete
  3. @ഷജീര്‍..അവിടെ ഉണ്ടായിരുന്ന എല്ലാവരും കുറെ പറഞ്ഞു കൊടുത്തു, പക്ഷെ പുള്ളി അതിലൊന്നും വിശ്വസിക്കുന്ന മട്ട് കാണുന്നില്ല..എന്തായാലും ഇനി പൈസ കൊടുക്കില്ല എന്ന് പറഞ്ഞാണ് അയാള്‍ ഇറങ്ങിയത്‌. പക്ഷെ കൊടുക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

    ReplyDelete
  4. @ഷാജു, ഒരിക്കല്‍ അബദ്ധം പട്ടിയവര്‍ തനിക്ക്‌ പറ്റിയ അമളി തുറന്നു പറയാന്‍ മനസ്സ് കാണിക്കുന്നില്ല. തന്‍റെ അബദ്ധം ലോകം അറിയണ്ട എന്ന് വിചാരിച്ചാവും. അതാണ്‌ ഏറ്റവും വല്യ പ്രശ്നം. ഇയാളും റൂമില്‍ ഉണ്ടായിരുന്നവരോട് പോലും ഈ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് കേട്ടത്.

    ReplyDelete
  5. കൊണ്ടേ പഠിക്കു എന്ന് വെച്ചാല്‍ എന്ത് ചെയ്യും. അത്യാഗ്രഹം ആണ് ഇതില്‍ കുടുങ്ങാന്‍ പ്രേരണ. അത് ചൂഷണം ചെയ്യുന്ന ചെന്നായ്ക്കളും..

    ReplyDelete
  6. @ജെഫു, അത്യാഗ്രഹം ഇല്ലാത്ത മനുഷ്യര്‍ കുറവാണ്. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ലോട്ടറി കച്ചവടം. ഇന്നും ഒരോ ദിവസം കോടികള്‍ മറിയുന്ന ബിസിനസ്‌ ആണ് ലോട്ടറി.

    ഇത് പോലുള്ള തട്ടിപ്പുകള്‍ തിരിച്ചരിയത്തവരാണ് ഇതില്‍ അകപെടുന്നത്. അത് അറിവില്ലായ്മയുടെ പ്രശ്നമാണ് എന്ന് അനിക്ക്‌ തോന്നുന്നു.

    ReplyDelete
  7. ആര്‍ത്തി മനുഷ്യനെ എവിടെയൊക്കെ കൊണ്ട് ചെന്നെത്തിക്കും ,,,,,?

    ReplyDelete