August 17, 2011

ഹസാരെ അങ്കിളിനു..





എത്രയും പ്രിയപ്പെട്ട ഹസാരെ അങ്കിളിനു,


അങ്കിള്‍ ജയിലിലായി എന്ന് ടിവിയില്‍ കണ്ടു. അത് കേട്ടപ്പോള്‍ ഒത്തിരി സങ്കടം ആയി. നമുക്ക് വേണ്ടിയാണ് അങ്കിള്‍ നിരാഹാര സമരം ചെയ്യാന്‍ തയ്യാറായത്‌ എന്ന് ടീച്ചര്‍ പറഞ്ഞു . എന്നാല്‍ ആരും അത് സമ്മതിക്കുന്നില്ല എന്ന് കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു. അവിടെ വന്നു അങ്കിളിന്റെ കൂടെ സമരം ചെയ്യാന്‍ കൂടണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ, അവിടെ വരെ വരാന്‍ പപ്പ സമ്മതിക്കാത്തത് കൊണ്ടും, സ്കൂളിന് അവധി ഇല്ലാത്തതു കൊണ്ടുമാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. 

ഒരു ഫ്രീഡം ഫയിറ്റര്‍ ആയ അങ്കിളിനു ജയില്‍ ഒരു പ്രോബ്ലം അല്ല എന്ന് അറിയാം, എങ്കിലും ചോദിക്കട്ടെ, എങ്ങനെ ഉണ്ട് ജയില്‍. അവിടെ സുഖം എന്ന് വിശ്വസിക്കുന്നു. കനിമൊഴി ആന്റിയേം, രാജാ അന്കിളിനെയും കണ്ടോ. കനിമൊഴി ആന്റിയുടെ മെഴുകുതിരികളാണോ അവിടെ പവര്‍ കട്ട്‌ സമയത്ത് ഉപയോഗിക്കുന്നത്. അവിടെ കൊതുകുണ്ടോ, കൊതുകുതിരി കിട്ടുമോ. പിന്നെ, ഭക്ഷണം, ഇപ്പൊ ജയിലില്‍ ഗോതമ്പ് ഉണ്ട അല്ല എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊ എന്താ കിട്ടുന്നെ.

അങ്കിളിനെ ജയിലില്‍ നിന്നും വിടണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോ ദെ ടിവിയില്‍ പറയുന്നു, അങ്കിള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നില്ല എന്ന്. അങ്കിള്‍ അങ്ങനെ പറയണം എങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അതിന്റെ റീസണ്‍ ഞാന്‍ ചോദിക്കുന്നില്ല, എങ്കിലും ഞാനും എന്‍റെ ഫ്രണ്ട്സും എപ്പോഴും അങ്കിളിന്റെ ഫാന്‍സ്‌ ആയിരിക്കും. ഇന്ത്യയെ നന്നാക്കുക എന്നത് നമ്മുടെ ഒരു അവിശ്യമാണ്. അതിനെതിരെ പ്രൈമിനിസ്റെര്‍ അല്ല, ചീഫ്മിനിസ്റെര്‍ വന്നാലും അങ്കിള്‍ സമരം ചെയ്യണം. 

ഇപ്പൊ രാഹുലങ്കിള്‍ അങ്കിളിനെ വെറുതെ വിടണം എന്ന് പറഞ്ഞു എന്ന് ഫേസ്ബുക്കില്‍ വായിച്ചു. രാഹുല്‍ അങ്കിള്‍ പ്രൈമിനിസ്റെര്‍ ആയാല്‍ നമ്മുടെ പ്രോബ്ലെംസ് മാറും എന്ന് ടിവിയിലും പറയുന്നു. എങ്കില്‍ അതിനു വേണ്ടി നമുക്ക് സമരം ചെയ്യാം. അപ്പൊ പിന്നെ പ്രോബ്ലെംസ് ഉണ്ടാവില്ലല്ലോ. എന്തായാലും അങ്കിളിനെ അവര് വെറുതെ വിടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്കിളിനെ കാണണം എന്ന് എനിക്ക് വല്യ ആഗ്രഹം ഉണ്ട്. അടുത്ത സ്കൂള്‍ വെക്കേഷനില്‍ ഞങ്ങള്‍ ഡല്‍ഹി ടൂര്‍ വരുന്നുണ്ട്. അപ്പൊ കാണാം. നിര്ത്തുന്നു..

എന്ന് സ്നേഹത്തോടെ,

റയാ മറിയം  

7B, അല്‍-മനാര്‍ പബ്ലിക്‌ സ്കൂള്‍ 


7 comments:

  1. "രാഹുല്‍ അങ്കിള്‍ പ്രൈമിനിസ്റെര്‍ ആയാല്‍ നമ്മുടെ പ്രോബ്ലെംസ് മാറും എന്ന് ടിവിയിലും പറയുന്നു. എങ്കില്‍ അതിനു വേണ്ടി നമുക്ക് സമരം ചെയ്യാം" ..അതെ നമുക്ക് സമരം മാറ്റിപ്പിടിക്കാം...

    ReplyDelete
  2. ഇന്ത്യയെ നന്നാക്കുക എന്നത് നമ്മുടെ ഒരു അവിശ്യമാണ്. അതിനെതിരെ പ്രൈമിനിസ്റെര്‍ അല്ല, ചീഫ്മിനിസ്റെര്‍ വന്നാലും അങ്കിള്‍ സമരം ചെയ്യണം. ...........................................................
    ...............................................
    പേട്ടക്കാരനോടും അണ്ണാഹസാരയോടും ഒപ്പം ഈ പാവത്താനും ഉണ്ട് കേട്ടോ

    ReplyDelete
  3. നന്‍മ കാംക്ഷിക്കുന്ന മനസില്‍ നിന്നുള്ള ഹൃദ്യമായ കത്ത്....

    ReplyDelete
  4. നജീം ഇക്ക,അന്‍സാര്‍ ഇക്ക, ജെഫു...അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

    ചീരമുളക്, വായിച്ചു വളരെ നന്നായിട്ടുണ്ട്, അഭിപ്രായം അവിടെ രേഖപെടുത്താം.

    ഷജീര്‍, ഈ സമരത്തിന്‍റെ റേറ്റിംഗ് കുറഞ്ഞു വരുന്നു. അടുത്ത സമരത്തിനുള്ള സമയം ആയി എന്ന് തോന്നുന്നു..

    മഖ്‌ബൂല്‍, കൂടെ കൂടിയതിനു വളരെ നന്ദി. എന്നും കൂടെ ഉണ്ടാവണം.

    ReplyDelete