April 03, 2011

ഇനിയാര്??


121 കോടി ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി ഇന്ത്യ 2011 ക്രിക്കറ്റ്‌ ലോകകപ്പ് സ്വന്തമാക്കി. 275 എന്ന വമ്പന്‍ സ്കോര്‍ ലക്ഷ്യമാക്കി ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍, എല്ലാ ഇന്ത്യക്കാരും ഒരേ മനസോടെ, രാജ്യത്തിന്‍റെ വിജയത്തിനായി പ്രാര്‍ഥിക്കുകയായിരുന്നു. സച്ചിനും, സേവാഗും വേഗം ലങ്കന്‍ പടയുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍, പ്രതീക്ഷ നഷ്ടപെട്ടു. എങ്കിലും ഗൌതം ഗംഭിറും, വിരട്ട് കോഹിലിയും കൂടെ ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ട യുവരാജും, ക്യാപ്റ്റന്‍ ധോണിയും കൂടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം ബാറ്റിങ്ങില്‍ പിന്നിലായിരുന്ന ധോണി അവസാനം സിക്സര്‍ അടിച്ച് ലോകകപ്പിനെ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നു. കളിയില്‍ അധികം തിളങ്ങാന്‍ പറ്റിയില്ലെങ്കിലും, ആദ്യമായി ലോകകപ്പ് നേടിയ കേരളീയന്‍ എന്ന ബഹുമതി ശ്രീശാന്ത് സ്വന്തമാക്കി.


അങ്ങനെ 2011 കഴിഞ്ഞു, അടുത്ത ലോകകപ്പിനെ കുറിച്ചും പ്രക്യാപിച്ചു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. 2011 ലോകകപ്പിന്റെ ലോഗോ തയ്യാറാക്കിയത് പോലെ തന്നെ, 2015 ലോകകപ്പിന്റെ ലോഗോയും തയ്യാറാക്കിയത് ഒരു ഓസ്ട്രല്യന്‍ കമ്പനിയാണ്. ജുംബാന ഗ്രൂപ്പ്/ബാലറിഞ്ഞി എന്ന പ്രമുഖ ഗ്രാഫിക് ഡിസൈനിംഗ് കന്സല്ടന്റ്റ് കമ്പനിയാണ്, ആതിഥേയ രാജ്യങ്ങളുടെ ക്രിക്കറ്റ് സംസ്കാരത്തെ സൂചിപ്പിക്കുന്ന ഈ ലോഗോ തയ്യാറാക്കിയത്. 
ഇരു രാജ്യങ്ങളുടെയും സംസ്കാരത്തെ ഉള്‍കൊള്ളുകയും, ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്ന ഡിസൈന്‍ തയ്യാറാക്കാനായി ലോകത്തെമ്പാടുമുള്ള ഡിസൈനിംഗ് ഏജന്‍സികളില്‍ നിന്നും ഐ.സി.സി. അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. തങ്ങള്‍ക് ലഭിച്ച വിവിധ മാതൃകകളില്‍ നിന്നും, ഈ ആശയം ഭംഗിയായി ആവിഷ്കരിച്ച, ഫ്യുച്ചര്‍ബ്രാന്‍ഡ്‌ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഓസ്ട്രേലിയന്‍ വിങ്ങായ ജുംബാന ഗ്രൂപ്പ്/ബാലറിഞ്ഞിയുടെ ഈ ലോഗോ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂണ്‍ ലോഗര്‍ത് പറഞ്ഞു.
ഈ ലോകകപ്പ് കളിച്ച ആരൊക്കെ  അടുത്ത ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമെന്ന് അറിയില്ല, എങ്കിലും 2015ല്‍  ലോക ചാമ്പ്യന്മാരായ ഇന്ത്യ ലോകകപ്പ് നേടും എന്ന വിശ്വാസത്തില്‍, പ്രാര്‍ത്ഥനയില്‍ നമുക്ക് കാത്തിരിക്കാം..

No comments:

Post a Comment