April 03, 2011

സുധീറാണ് താരം


ഒരു ആരാധകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം, അതാണ്‌ സുധീര്‍ ഗൌതമിനെ തേടി എത്തിയത്. ബീഹാര്‍ ജില്ലയിലെ മുസാഫര്‍പൂര്‍ സ്വദേശിയാണ് കക്ഷി. സച്ചിന്‍ ടെന്‍ടുല്കറിന്റെ കടുത്ത ആരാധകനായ ഇയാള്‍, ഇന്ത്യയുടെ മത്സരം കാണാന്‍ സൈക്കിളില്‍ പോകും, അതെത്ര  ദൂരെ ആണെങ്കിലും.  ദേഹം മുഴുവന്‍ ത്രിവര്‍ണചായം തേച്ചു, തന്റെ ദൈവത്തിനു വേണ്ടി പ്രാര്‍ത്ഥനകളുമായി അയാള്‍ വിദൂരങ്ങള്‍ താണ്ടി പോകാറുണ്ട്. സച്ചിന്‍ എന്നാല്‍ ഇയാള്‍ക്ക് ദൈവമാണ്. തന്റെ ദൈവത്തിന്റെ കളി കാണാന്‍, സുധീര്‍ എപ്പോഴും ഗാലറിയിലുണ്ടാവും. 
ഒരിക്കല്‍ സച്ചിന് കൊടുക്കാനായി ഇയാള്‍ ലിച്ചി പഴങ്ങളുമായി അദേഹത്തിന്റെ വീടിന്റെ മുന്നിലെത്തി. സച്ചിന്‍ നേരിട്ട് ഇറങ്ങി വന്നു അത് സ്വീകരിക്കുന്നവരെ അയാള്‍ അവിടെ കാത്തു നിന്നു, ദിവസങ്ങളോളം. 
തന്നെ കാണാന്‍ ദൂരെ നിന്നും സൈക്കിള്‍ ചവിട്ടി വരുന്ന ആ ആരാധകന്റെ സ്നേഹം കണ്ട സച്ചിന്‍, അയാള്‍ക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ്‌ സൌജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്ന് സുധീറിന് ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ്‌ ആരാധകനും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബന്ധം, സച്ചിനുമായും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമുംയും ഉണ്ട്. ടീം ഗ്രൗണ്ടില്‍ എത്തുന്നതിനു മുന്‍പേ അവിടെ സുധീര്‍ എത്തും. കളിക്കാരെ കാണാനുള്ള അതെ ആവേശത്തോടെയാണ് മറ്റ് ആരാധകര്‍ സുധീറിന്റെ ചുറ്റും കൂടുന്നത്.

വേള്‍ഡ്കപ്പില്‍  ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാന്‍ സുധീര്‍ ഉണ്ടായിരുന്നു, തന്റെ ദൈവം റണ്‍സ് വാരി കൂട്ടുന്നത് കണ്ട ആവേശത്തോടെ. ഫൈനല്‍ മത്സരം നടക്കുന്ന മുംബൈയില്‍ ഒരു ദിവസം നേരത്തെ എത്തി, അവിടത്തെ അവേശതോടൊപ്പം ഇയാളും പങ്ക് ചേര്‍ന്നു. ഇന്ത്യ വേള്‍ഡ്കപ്പ് സ്വന്താമാക്കി, എല്ലാവരും ട്രെസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ സച്ചിന്‍ സുധീറിനെയും വിളിച്ചു. ഇന്ത്യ ചരിത്രം കുറിച്ചപ്പോഴും,  തന്റെ എക്കാലത്തെയും സ്വപ്നമായ ലോകകപ്പ് സ്വന്തമാക്കിയപ്പോഴും സച്ചിന് തന്റെ ആ ആരാധകനെ മറക്കാന്‍ കഴിഞ്ഞില്ല  തന്നോടൊപ്പം നിന്നു ലോകകപ്പ് ഉയര്‍ത്താനും ഫോട്ടോ എടുക്കാനും സുധീറിനെ അദ്ദേഹം ക്ഷണിച്ചു. ഒരു സാധാരണ ക്രികെറ്റ് ആരാധകനു സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഭാഗ്യം..


6 comments:

  1. Jay Ho Sudheer
    Jay Ho Tendulkar

    ReplyDelete
  2. @കുന്നകാടന്‍.. തീര്‍ച്ചയായിട്ടും, കളിയില്‍ ആണെങ്കിലും പ്രകോപനപരമായ ചേഷ്ടകളോ സംസാരങ്ങളോ ഇല്ലാത്ത അദ്ദേഹത്തെ നമ്മുടെ ശ്രീശാന്തൊക്കെ ഒന്ന് കണ്ടു പഠിച്ചാല്‍ നല്ലതായിരുന്നു.

    ReplyDelete
  3. ആരാധന കുറച്ച് കടുത്തുപോയി എന്ന് തോന്നുന്നു.. തമിഴ്നാട്ടില്‍ രജനി കാന്തിനും, എം.ജി.ആറിനും ഒക്കെ ഇതേപോലുള്ള ആരാധകര്‍ ഉള്ളതായി കേട്ടിട്ടുണ്ട്.. എങ്കിലും സച്ചിന്‍ തന്നെ ആണ് ലോക ക്രിക്കറ്റിലെ ഇതിഹാസ താരം. പകരം വെക്കാന്‍ കഴിയാത്ത ക്രിക്കറ്റ് പ്രതിഭ... :)

    ReplyDelete
  4. @ശ്രീജിത്ത്‌.. തീര്‍ച്ചയായും, അദ്ദേഹം ഇന്ത്യയുടെ തന്നെ അഭിമാനമാണ്.

    ReplyDelete