March 29, 2011

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണമുണ്ട്


ബെര്‍ളിച്ചായന്റെ "കര്‍ത്താവേ പാരഗ്വായ്‌ ജയിക്കണേ" എന്നാ പോസ്റ്റ്‌ വായിച്ചു രാത്രി കര്‍ത്താവിന്റെ മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു മെഴുകുതിരി കാശ് കളഞ്ഞ എല്ലാവര്ക്കും വീണ്ടും ഒരവസരം. പാരഗ്വായ് ഫുട്ബാള്‍ ഫൈനലില്‍ ജയിച്ചാല്‍ ദേഹത്ത് പതാകയുടെ നിറം പൂശി നഗ്നയായി ഓടുമെന്ന് പാരഗ്വായിലെ ലിഞ്ചെറി മോഡല്‍ ലറിസ റിക്വല്‍മി പറഞ്ഞിരുന്നു. ഫുട്ബാള്‍ നമുക്ക് അറിയില്ലെങ്കിലും, രാത്രി ഉറക്കം കളഞ്ഞു ഫുട്ബോള്‍ കണ്ടവരാണ് നമ്മള്‍(സോറി ഞാന്‍). എന്നാല്‍ നമ്മുടെ   പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടില്ല. എന്നാല്‍ നമുക്ക് പ്രാര്‍ഥിക്കാന്‍ ഒരു അവസരം കൂടെ വന്നിരിക്കുന്നു.

ഇവിടെ ഫുട്ബോള്‍ അല്ല കോടതി, പാരഗ്വായ് അല്ല ജഡ്ജി. നമ്മുടെ ദേശിയ ഗെയിം ആയ ക്രിക്കറ്റ്‌ (ഹോക്കിയോ, അതെന്നതാ കൊച്ചെ) ആണ് പടനിലം. ഇന്ത്യ ക്രികറ്റ്  ലോകകപ്പ് ജേതാക്കളായാല്‍ താന്‍കാണികളുടെ മുന്നില്‍ വെച്ച് നഗ്ന ആകും എന്ന് ഇന്ത്യന്‍ മോഡല്‍ "പൂനം പാണ്ടേ". ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല, ഇന്ത്യന്‍ കളിക്കാരെ "മോട്ടിവൈറ്റ്" ചെയ്യനാനെന്നാന്നു മോഡല്‍ പറയുന്നത്. താന്‍ ക്രികറ്റിന്റെ കടുത്ത ആരാധികയാണ്, അവര്‍ക്ക് വേണമെങ്കില്‍ ദ്രെസ്സിംഗ് റൂമിലും താന്‍ വിവസ്ത്ര ആവാന്‍ തയ്യാറാണെന്നും മോഡല്‍ കളിക്കാരെ അറിയിച്ചിരിക്കുന്നു. എന്തായാലും സെമിഫൈനലില്‍ എന്ത് വില കൊടുത്തും നമുക്ക് ജയിക്കണം.

ഇനി അതൊക്കെ കണ്ടാല്‍ ശ്രീകുട്ടനെ പോലുള്ള ഇന്ത്യന്‍ കളിക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന മോട്ടിവേഷന്‍, എന്റെ കര്‍ത്താവേ എനിക്ക് ഓര്‍ക്കാന്‍ കൂടെ വയ്യ. മോടെലിന്റെ പുറകെ, ഞാന്‍ നിന്റെ ഈ 5 അടി ഇഞ്ചില്‍ സവാരിഗിരിഗിരി നടത്തുമെന്നും പറഞ്ഞു ഓടുന്ന കളിക്കാരുടെയും, കാണികളുടെയും പടം ഫ്രന്റ് പേജില്‍ അച്ചടിച്ച്‌ വരുന്ന മനോരമ പത്രം. ആഹ, ഓര്‍ത്തിട്ടു തന്നെ എന്തൊരു അത്.

ഇനി പെങ്കൊച്ചിനെ കുറിച്ച് നോക്കാം, 19 കാരിയായ മുംബൈ സ്വദേശി, 5 അടി ഇഞ്ച്‌ പൊക്കം.  പ്രസിദ്ധരായ കിന്ഗ്ഫിഷരിന്റെ 2011 കലണ്ടറിലെ മുഖചിത്രത്തില്‍ അഭിനയിച്ചു പ്രശസ്തയായി. ഇപ്പോള്‍ ഇന്ത്യയില്‍ അറിയപെടുന്ന മോഡല്‍.  




എന്തായാലും, നമ്മള്‍ ഇത്തവണ കര്‍ത്താവ് കൈവിടില്ല എന്നാ വിശ്വാസത്തോടെ..നമുക്ക് പ്രാര്‍ത്ഥിക്കാം.. ഇന്ത്യ ജയിക്കാന്‍..

March 27, 2011

അഥിതി ദേവോ ഭവ


വെടികൊപ്പുകളും, പീരങ്കികളും, പട്ടാളക്കാരും ഇല്ലാതെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. കളി ചരിത്രമാന്നെങ്കിലും, അതിലേറെ പ്രത്യേകതകള്‍ ഉള്ള മത്സരമായിരിക്കും ഈ മാര്‍ച്ച്‌ 30നു  മൊഹാലിയില്‍ നടക്കുക.  "അഥിതി ദേവോ ഭവ" എന്ന് പറയാന്‍ മാത്രമല്ല, അത് തെളിയിക്കാന്‍ കൂടിയാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിംഗ് ഈ അവസരം ഉപയോഗിക്കുന്നത്.  കളികാണാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും  മന്‍മോഹന്‍ സിങ് പ്രത്യേകം ക്ഷണിച്ചിരുന്നു.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനി വരുന്നു. മത്സരം കാണാന്‍ ഞാന്‍ പോകുന്നുണ്ട്, നിങ്ങള്‍ ഉണ്ടെകില്‍ അത് നല്ലതായിരുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞപ്പോ, എന്തായാലും വിളിച്ചതല്ലേ, എന്നാല്‍ അവിടെ വരെ പോയേച്ചു വരാം എന്നും പറഞ്ഞു ചുമ്മാ കേറി വരുന്നതല്ല. ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗിലാനിയും പ്രസിഡന്റ് സര്‍ദാരിയും നടത്തിയ 2 മണികൂര്‍ ചര്‍ച്ചയുടെ ശേഷമാണ് ഗിലാനിയുടെ സന്ദര്‍ശനം ഉറപ്പിച്ചത്. 


"ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു, ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ്‌ ലോകകപ്പ് സെമിഫൈനല്‍ കാണാന്‍  പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു" എന്നാണ് പാകിസ്താന്‍ പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ ലോകത്തെ അറിയിച്ചത്. മത്സരവേദിയില്‍ വെച്ച് രണ്ടു പ്രധാനമന്ത്രിമാരും അനൌദ്യോഗിക കൂടികാഴ്ച നടത്തുകയും, മത്സരശേഷം ഇരുവരും ഔദ്യോഗികമായ കൂടികാഴ്ച നടത്തുകയും ചെയ്യും എന്നാണു ഇപ്പോള്‍ അറിയുന്നത്. 

ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഒരു സമദാന ശ്രമത്തിന്റെ തുടക്കമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. "കനകം മൂലം കാമിനി മൂലം കലഹം പലവിധ മുലകില്‍ സുലഭം"  എന്ന് പണ്ട് ആരോ പറഞ്ഞപോലെ എങ്ങാനും സംഭവിക്കുമോ എന്ന കണ്ടറിയണം. ക്രിക്കറ്റ്‌ കണ്ടു കണ്ടു അവസാനം ഇത് ഒരു കലഹത്തില്‍ ചെന്ന് അവസാനിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. കാരണം കാണികളുടെ "കുപ്പിയേറ്" കൊണ്ടു കളി നിര്‍ത്തി വെച്ച ചരിത്രം നാം മറന്നിട്ടില്ല. 
എന്തായാലും മത്സരം ഗംഭീരമാകും. ലോകചാംബ്യന്മാരായ ഓസിസിനെ തകര്‍ത്ത ഇന്ത്യ പാകിസ്താന്റെ മുന്നില്‍ കരുത്ത് തെളിയിക്കുമോ എന്ന കണ്ടറിയാം. 1983 ആവര്‍ത്തിക്കുമോ, ധോനിക്ക് ലോകകപ്പ്  ഉയര്‍ത്താനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നു. ഇത് "സെമിഫൈനല്‍" അല്ല, ഇതാണ് യഥാര്‍ത്ഥ "ഫൈനല്‍" എന്നും ചിലര്‍ പറയുന്നു. മലയാളികളുടെ അഭിമാനമായ "ശ്രീ" കളിക്കുന്ന (കളികുന്നിലെങ്കിലും) ലോകകപ്പ് നമുക്ക് കിട്ടിയാല്‍, അത് നമുക്ക് കൂടെ അഭിമാനിക്കാവുന്ന ഒന്നല്ലേ.
മത്സരഫലം എന്തായാലും മൊഹാലിയില്‍ നമ്മുടെ സംസ്കാരം നാം ഉയര്ത്തിപിടിക്കും എന്ന്  വിശ്വസിക്കാം. ഇന്ത്യ ലോകകപ്പ് നേടട്ടെ എന്നും നമുക്ക് ആശംസിക്കാം. പ്രാര്‍ത്ഥിക്കാം. 


March 21, 2011

വലിയ ലോകത്തെ ചെറിയ രാജ്ഞി

ഇത് പരീക്ഷക്കാലം, അത് കഴിഞ്ഞാലോ വേനല്‍ അവധി വരുന്നു, കളികളും കൊച്ചു കൊച്ചു കുസൃതികളുമായി കുട്ടികള്‍ക്ക് 'അടിച്ചുപൊളിക്കാനുള്ള' സമയം. എന്നാല്‍ സിന്ധുജയെ ഇതിനൊന്നും കിട്ടില്ല. സിന്ധുജ ആരാണെനല്ലേ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ. ചെന്നൈ ആസ്ഥാനമായുള്ള 'സെപ്പന്‍' എന്ന അനിമേഷന്‍ കമ്പനിയുടെ സി.ഈ.ഓ ആണ് ഈ ഒന്പ്പതാം ക്ലാസുക്കാരി. തന്റെ അച്ഛന്‍ തുടങ്ങിവെച്ച കമ്പനി ആണെങ്കിലും, തന്റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടാന്‍ സിന്ധുജ ഈ സ്ഥാനത്ത് എത്തിയത്. 


ഒത്തിരി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. നാസ്കോം ഹൈദ്രബാദില്‍ വച്ച് നടത്തിയ 'ഗമിംഗ് ആന്‍ഡ്‌ അനിമേഷന്‍ കന്ക്ലെവില്‍' ഏറ്റവും വേഗതയുള്ള ദ്വിമാന അനിമെടര്‍ ആയി തിരഞ്ഞെടുക്കപെട്ടത് സിന്ധുജയെയാണ്. വെറും 8 മണികൂര്‍ കൊണ്ട് 20 മിനുടുള്ള ഒരു 2-ഡി അനിമേഷന്‍ ചിത്രം പുത്തിക്കിയ സിന്ധുജ, ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ എന്ന ഗിന്നസ് റെക്കോര്‍ഡ്‌ കര്സ്ത്മാക്കിയിരിക്കുന്നു. കൂടാതെ കോറല്‍ ഗ്രൂപ്പ്‌ എന്ന 'വലിയ' ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ 'ചെറിയ' ബ്രാന്‍ഡ്‌ അംബാസഡറു കൂടിയാണ് സിന്ധുജ.

ഇതിനെ കുറിച്ച ഈ 'കൊച്ചു' സി.ഈ.ഓ പറയുന്നത് ഇങ്ങനെ..  
" I am proud to be an animator. The CEO is just a post given in this company. I am learning animation for the post to make myself worthy for the CEO post. There is no age bar or age limit for animation. Everybody can do animation."


ഇപ്പോള്‍ തന്റെ പുതിയ സംരംഭമായ 'Virtual T-Nagar' എന്ന 2-ഡി അനിമേഷന്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഈ മിടുക്കി. അതോടൊപ്പം ജോയ് ആലുക്കാസിന് വേണ്ടി ഒരു ഹ്രസ്വപരസ്യ ചിത്രവും തയ്യാറാക്കുന്നു. സിന്ധുജക്ക് എല്ലാ പിന്തുണയും നല്‍കാന്‍ കാര്‍ട്ടൂണിസ്റ്റായ അച്ഛന്‍ രാജരാമന്‍ കൂടെയുണ്ട്. സിന്ധുജക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, അതോടൊപ്പം ഭാവിയിലെ ഒരു 'ഇന്ദിര നൂയി' ആകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു..