March 21, 2011

വലിയ ലോകത്തെ ചെറിയ രാജ്ഞി

ഇത് പരീക്ഷക്കാലം, അത് കഴിഞ്ഞാലോ വേനല്‍ അവധി വരുന്നു, കളികളും കൊച്ചു കൊച്ചു കുസൃതികളുമായി കുട്ടികള്‍ക്ക് 'അടിച്ചുപൊളിക്കാനുള്ള' സമയം. എന്നാല്‍ സിന്ധുജയെ ഇതിനൊന്നും കിട്ടില്ല. സിന്ധുജ ആരാണെനല്ലേ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ. ചെന്നൈ ആസ്ഥാനമായുള്ള 'സെപ്പന്‍' എന്ന അനിമേഷന്‍ കമ്പനിയുടെ സി.ഈ.ഓ ആണ് ഈ ഒന്പ്പതാം ക്ലാസുക്കാരി. തന്റെ അച്ഛന്‍ തുടങ്ങിവെച്ച കമ്പനി ആണെങ്കിലും, തന്റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടാന്‍ സിന്ധുജ ഈ സ്ഥാനത്ത് എത്തിയത്. 


ഒത്തിരി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. നാസ്കോം ഹൈദ്രബാദില്‍ വച്ച് നടത്തിയ 'ഗമിംഗ് ആന്‍ഡ്‌ അനിമേഷന്‍ കന്ക്ലെവില്‍' ഏറ്റവും വേഗതയുള്ള ദ്വിമാന അനിമെടര്‍ ആയി തിരഞ്ഞെടുക്കപെട്ടത് സിന്ധുജയെയാണ്. വെറും 8 മണികൂര്‍ കൊണ്ട് 20 മിനുടുള്ള ഒരു 2-ഡി അനിമേഷന്‍ ചിത്രം പുത്തിക്കിയ സിന്ധുജ, ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ എന്ന ഗിന്നസ് റെക്കോര്‍ഡ്‌ കര്സ്ത്മാക്കിയിരിക്കുന്നു. കൂടാതെ കോറല്‍ ഗ്രൂപ്പ്‌ എന്ന 'വലിയ' ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ 'ചെറിയ' ബ്രാന്‍ഡ്‌ അംബാസഡറു കൂടിയാണ് സിന്ധുജ.

ഇതിനെ കുറിച്ച ഈ 'കൊച്ചു' സി.ഈ.ഓ പറയുന്നത് ഇങ്ങനെ..  
" I am proud to be an animator. The CEO is just a post given in this company. I am learning animation for the post to make myself worthy for the CEO post. There is no age bar or age limit for animation. Everybody can do animation."


ഇപ്പോള്‍ തന്റെ പുതിയ സംരംഭമായ 'Virtual T-Nagar' എന്ന 2-ഡി അനിമേഷന്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഈ മിടുക്കി. അതോടൊപ്പം ജോയ് ആലുക്കാസിന് വേണ്ടി ഒരു ഹ്രസ്വപരസ്യ ചിത്രവും തയ്യാറാക്കുന്നു. സിന്ധുജക്ക് എല്ലാ പിന്തുണയും നല്‍കാന്‍ കാര്‍ട്ടൂണിസ്റ്റായ അച്ഛന്‍ രാജരാമന്‍ കൂടെയുണ്ട്. സിന്ധുജക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, അതോടൊപ്പം ഭാവിയിലെ ഒരു 'ഇന്ദിര നൂയി' ആകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു..  



9 comments:

  1. സി.ഇ.ഒ.യെ കുറിച്ചുള്ള അവതരണം നന്നായിരിക്കുന്നു. പോസ്റ്റ് പബ്ളിഷ് ചെയ്യുന്നതിന് മുമ്പ് അക്ഷരങ്ങളുടെ ആകാരം ഏകീകരിക്കുക.

    അഭിനന്ദനങ്ങൾ

    ReplyDelete
  2. ബെഞ്ചാലി.. താങ്കളുടെ അഭിപ്രായത്തിനു ഒത്തിരി നന്ദി.. ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  3. നല്ല പോസ്റ്റ്‌...
    അഭിനന്ദനങ്ങൾ ...

    ReplyDelete
  4. മിടുക്കി മിടുമിടുക്കി
    പിന്നെയും മിടുമിടു മിടുക്കി .

    ഡേയ് പേട്ടോ....
    ഉഷറയിട്ടാ.

    ReplyDelete
  5. കുന്നകാടോ.. കമന്റ്‌ കലക്കീട്ടാ

    ReplyDelete
  6. വളരെ നന്ദി ജുവൈരിയ..

    ReplyDelete
  7. നന്നായിട്ടുണ്ട് ......... ഇനിയും കൂടുതല്‍ പോസ്റ്റ്‌ ചെയ്യുകാ....... ആശംസകള്‍

    ReplyDelete
  8. വളരെ നന്ദി സുല്‍ഫി, വീണ്ടും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete