യാത്രയുടെ ആരംഭം...
ഇത് കാസര്‍ഗോഡ് , പണ്ട് കഞ്ഞിരകുട്ടോം എന്ന് അറിയപെട്ടിരുന്ന കേരളത്തിന്റെ തെക്കന്‍ അതിര്‍ത്തി ജില്ല... ജീവിതയാത്രക്കിടയില്‍ വിധി എന്നെ അവിടെയും എത്തിച്ചു.. ദൈവം സൗന്ദര്യം വാരികോരി കൊടുത്ത പ്രകൃതി.. പച്ച പുതപ്പിനടിയില്‍ നിന്നും തലപൊക്കി നോക്കുന്ന പെണ്ണിനെ പോലെ സൂര്യന്‍ ഉദിച്ചു വരുന്ന ഒരു പ്രഭാതം...
ഈ മനോഹരിതയുടെ നടുവിലും ഒരു തേങ്ങല്‍.. അല്ല, അത് ഒരു കൂട്ടക്കരചിലാണ്ണ്‍.. ആരാണത്?????
അവരാണ് ഇരകള്‍, മനുഷ്യന്‍റെ ക്രൂരതയുടെ ഇരകള്‍. 1983ല്‍ കാസര്‍ഗോഡ് ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലായി കിടക്കുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടത്തില്‍ മനുഷ്യന്‍ കാണിച്ച കൊടും ക്രൂരതയുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇരകള്‍. അവരുടെ കരച്ചില്‍ ആരും കേള്‍ക്കുന്നില്ല. അല്ലെങ്കില്‍ കേട്ടതായി ഭാവികുന്നില്ല.
6318 ഹെക്ടറില്‍ പടര്‍ന്നു പന്തലിച്ചു നില്‍കുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടം. 1977 ന്‍റെ തുടക്കത്തില്‍ 'തേയിലക്കൊതുക്' എന്നു പേരുള്ള കീടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളില്‍ കടന്നാക്രമണം ആരംഭിച്ചു. പരമ്പരാഗതമായി പ്രയോഗിച്ചിരുന്ന കീടനാശിനികളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു വിദഗ്ധോപദേശം തേടി. അവര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ തീരുമാനിച്ചത്. 1977-78 കാലത്ത് സി.പി.സി.ആര്‍.ഐ, കോര്‍പ്പറേനുവേണ്ടി കാസര്‍ഗോട്ടെ തോട്ടങ്ങളില്‍ പഠനം നടത്തുകയും, ആകാശത്തു നിന്ന് എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുകയാണു തേയിലക്കൊതുകിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നു നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് 1983ല്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ആരംഭിച്ചു.
തേയില കൊതുകുകളെ മുഴവനായും നശിപ്പിച്ച എന്‍ഡോസള്‍ഫാന്‍, അതിക്രൂരമായി മനുഷ്യനെയും ആക്രമിച്ചു. കുറെ മനുഷ്യരെ അത് മരണത്തിലേക് വലിച്ചുകൊണ്ട് പോയി. ബാക്കി ഉണ്ടായിരുന്നവരെ മരകരോഗത്തിന് അടിമകളാക്കി. ഈ 'ജീവനാഷിനി 'യുടെ ഇരയായവരെ അധികാരി വര്‍ഗങ്ങള്‍ എന്ന 'മനുഷ്യ സ്നേഹികള്‍' കണ്ടില്ല. എന്നാല്‍ എന്നെ കാസര്‍ഗോഡ് എന്ന സ്ഥലത്തേക് ആനയിച്ചത് ഇവരായിരുന്നു. മനുഷ്യന്‍റെ കൊടും ക്രൂരതയുടെ ഇരകള്‍.
അവിടെ പോയിട്ടുള്ളവര്‍ക്ക് കാണാം, വലിയ തലയും ചെറിയ ശരീരവും ഉള്ള കണ്ടാല്‍ കുട്ടികള്‍ എന്ന തോന്നുന്ന കൌമാര പ്രായക്കാര്‍, കൈകാലുകള്‍ തളര്‍ന്നവര്‍, അങ്ങനെ അങ്ങനെ കണ്ടാല്‍ മനുഷ്യകുട്ടികള്‍ ആണെന്ന പോലും പറയാന്‍ പ്രയാസം തോന്നുന്ന രൂപങ്ങള്‍.
ഇതിന് എതിരെ ചെറിയ ചെറിയ സമരങ്ങളും പ്രകടനങ്ങളും പോട്ടിപുരപ്പെട്ടപ്പോള്‍, 2005ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. എന്നാല്‍ ഇരകളുടെ തീരാ ദുരിതതിന്‍ ഇന്നും ഒരു അറുതിയുമില്ല.
സര്‍ക്ക്കാര്‍ ദുരന്തത്തില്‍ മരിച്ച ഇരുനൂറോളം പേര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ അത് ദുരിതബാധിതരുടെ ചെറിയ ഒരു ശതമാനം മാത്രം. ബാകി ഉള്ള ഭൂരിപക്ഷം പേരും അവിടെ മരണത്തോട് മല്ലടിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും, കേരളം വികസനത്തിലേക്ക് പറന്നടുക്കുമ്പോഴും 'കേരന് കഞ്ഞി കുമ്പിളില്‍ തന്നെ' എന്ന പോലെ 'ഇരകള്‍ക്ക്' പട്ടിണിയും കഷ്ടപാടും.
സര്‍ക്കാര്‍ അവരുടെ ഈ അവസ്ഥക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണോ എന്ന് അന്വേഷിക്കാന്‍ പുതിയ അന്വേഷനകമീശ്ഷനെ നിയമിക്കുന്നു. ഇത്രയും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗം.
'യാത്ര'യുടെ ആദ്യത്തെ ദിനം. മനുഷത്വം കളഞ്ഞുപോകാത്ത നമുക്ക് ഒരുമിക്കാം, നമ്മുടെ തെറ്റിന്റെ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം..
ഈ ജീവിതയാത്രയില്‍ എന്നോടൊപ്പം പങ്കുചേര്‍ന്ന എന്റെ സുഹൃത്ത്, അവിനാഷ് മൂസ എഴുതിയ ഒരു കവിത ചുവടെ ചേര്‍ക്കുന്നു..
(അവിടെ, അച്ഛന്‍ മരിച്ച ഒരു കുട്ടി, നടക്കാന്‍ സാധിക്കാത്ത മോനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍, അവന്റെ കാലുകള്‍ കൂട്ടി ബന്ധിപിച്ചു ഉപജീവനമാര്‍ഗം തേടി പോകുന്ന അമ്മ.)
ജനിമ്രിതിക്കിടെ
നടന്നിട്ടില്ല ഞാനിനിയും ജനിച്ചതില്‍ പിന്നെ
പിച്ചവെക്കാന്‍ കൊതിയുണ്ടെനിക്കുള്ളില്‍
അച്ഛന്‍ പിരിഞ്ഞു പോയമ്മയോട്
എന്നെ പ്രസവിച്ചതാണ് തെറ്റ്.
എന്നും പുലര്‍ക്കാലെ അമ്മ പോകും
എന്നെ തനിചാക്കിയീക്കുടിലില്‍
അഷ്ടിക്ക് മുട്ടാതെ എന്നെ പോറ്റാന്‍
ഭാരം ചുമന്നു കിതക്കുന്നു നിത്യവും
കൂട്ടില്ലെനിക്കാരുമീകുടിലില്‍, കാലില്‍
കൂട്ടി ബന്ധിചോരി ചരടോഴികെ
നെഞ്ചിന്‍ കൂട്ടിലെ തീയുമായെന്റമ്മ
കൂടണയും മുമ്പേ ഞാന്‍ പോയിടാതെ
തനിച്ചല്ല ഞങ്ങളീ ദുരിതകടലില്‍
അവശത പേറുന്ന ആയിരങ്ങള്‍
കണ്ണുകാണാത്തവര്‍, കാതുകേള്‍ക്കാത്തവര്‍
മുട്ടില്ലിഴയാതോര്‍, ബുദ്ധി വളരാത്തോര്‍
ജനിമ്രിതിക്കിടെ ജീവന്‍ വിലപേശി
ഊര്‍ദ്ധശ്വാസം ചന്കുപിളര്‍ക്കവേ
പുലരിയില്‍ ഇരുള്മൂടും കണ്തടങ്ങളില്‍
ജീവനും മരണവും ഇഴപിരിഞ്ഞാടാവേ
ഇനിയും തുറന്നിടീല്ലവരുടെ കണ്ണുകള്‍
ഉറക്കം നടികുന്നധികാരി വര്‍ഗങ്ങള്‍
കീശനിറക്കുവാന്‍ ഓടി നടക്കുമ്പോള്‍
ഇരകള്‍ക്ക് ഭൂമിയില്‍ എന്തവകാശം..
ജീവിതത്തിന്റെ ആര്‍ഭാടങ്ങള്‍ തേടി പോകുന്നവരെ . . . . ഒരു നിമിഷം.....
ReplyDeleteനിങ്ങളുടെ ഉന്നതങ്ങള്‍ തേടിയുള്ള യാത്രയില്‍ ഇരയാകുന്നവര്‍ ഇങ്ങനെ പാവം ചിലര്‍ . . . . .
sometime i hate GOD for creating such a discrimination.........
വളരെ ശെരിയായ ചിന്താഗതി.. നാമെല്ലാം ജീവിതത്തിന്റെ ആര്‍ഭാടം തേടി പോകുമ്പോള്‍, അതിനാല്‍ കഷ്ടത അനുഭവിക്കുന്നവരെ കാണാറില്ല. ഇങ്ങനെ ഉള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നാം തന്നെ ആണെന്ന് മനസിലാക്കുക. അഭിപ്രായത്തിനു നന്ദി സുല്‍ഫികര്‍..
ReplyDelete