March 19, 2011

രാത്രി മഴ

മഴ..രാത്രി മഴ.. ആരും അറിയാതെ, ഞാന്‍ മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയിനി.. എന്‍റെ സ്വകാര്യ സ്വത്ത്‌.. 

രാത്രിയില്‍ എന്‍റെ ജനാലകളില്‍ കൂടി നോക്കുമ്പോള്‍, ഞാന്‍ അവളെ കണ്ടിരുന്നു.. കളകളം ഒഴുകുന്ന മീനച്ചില്‍ ആറിന്‍റെ താരാട്ട് പാട്ട്   കേള്‍ക്കുമ്പോഴും, ഉറങ്ങാതെ ഞാന്‍ അവളെ കാത്തിരിക്കുമായിരുന്നു..  രാത്രിയുടെ ഏകാന്തതയിലും അവള്‍ എന്നെ കാണാന്‍ വന്നിരുന്നു.. 

ഒടുവില്‍, ഒരു യാത്ര പോലും പറയാതെ എനിക്ക് അവളെ പിരിയേണ്ടി വന്നു.. അവള്‍ക്ക് ഒരിക്കലും എത്തിചേരാന്‍ പറ്റാത്ത ദൂരത്തേക്ക് ഞാന്‍ പറന്നകന്നു..

എണ്ണ പനകളുടെ നാട്ടില്‍ എത്തിയപോഴും എന്‍റെ പ്രണയം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു.. ഒരിക്കലും പരസ്പരം പറയാത്ത ഞങ്ങളുടെ പ്രണയം..

ഏകാന്തതയുടെ വേദന എന്നെ വെട്ടിയാടികൊണ്ടിരുന്നു.. എങ്കിലും, കാലം വീണ്ടും ഞങ്ങളെ ചേര്‍ത്തുവെച്ചു.. 

ഇവിടെയും എന്നെ തേടി അവള്‍ എത്തി.. പരിഭവവും പരാതിയിമില്ലാതെ, കാലം മായ്കാത്ത സ്നേഹവുമായി അവള്‍ വന്നു..

എന്‍റെ മഴ.. സുന്ദരിയായ രാത്രി മഴ..  

2 comments: