March 27, 2011

അഥിതി ദേവോ ഭവ


വെടികൊപ്പുകളും, പീരങ്കികളും, പട്ടാളക്കാരും ഇല്ലാതെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. കളി ചരിത്രമാന്നെങ്കിലും, അതിലേറെ പ്രത്യേകതകള്‍ ഉള്ള മത്സരമായിരിക്കും ഈ മാര്‍ച്ച്‌ 30നു  മൊഹാലിയില്‍ നടക്കുക.  "അഥിതി ദേവോ ഭവ" എന്ന് പറയാന്‍ മാത്രമല്ല, അത് തെളിയിക്കാന്‍ കൂടിയാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിംഗ് ഈ അവസരം ഉപയോഗിക്കുന്നത്.  കളികാണാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും  മന്‍മോഹന്‍ സിങ് പ്രത്യേകം ക്ഷണിച്ചിരുന്നു.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനി വരുന്നു. മത്സരം കാണാന്‍ ഞാന്‍ പോകുന്നുണ്ട്, നിങ്ങള്‍ ഉണ്ടെകില്‍ അത് നല്ലതായിരുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞപ്പോ, എന്തായാലും വിളിച്ചതല്ലേ, എന്നാല്‍ അവിടെ വരെ പോയേച്ചു വരാം എന്നും പറഞ്ഞു ചുമ്മാ കേറി വരുന്നതല്ല. ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗിലാനിയും പ്രസിഡന്റ് സര്‍ദാരിയും നടത്തിയ 2 മണികൂര്‍ ചര്‍ച്ചയുടെ ശേഷമാണ് ഗിലാനിയുടെ സന്ദര്‍ശനം ഉറപ്പിച്ചത്. 


"ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു, ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ്‌ ലോകകപ്പ് സെമിഫൈനല്‍ കാണാന്‍  പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു" എന്നാണ് പാകിസ്താന്‍ പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ ലോകത്തെ അറിയിച്ചത്. മത്സരവേദിയില്‍ വെച്ച് രണ്ടു പ്രധാനമന്ത്രിമാരും അനൌദ്യോഗിക കൂടികാഴ്ച നടത്തുകയും, മത്സരശേഷം ഇരുവരും ഔദ്യോഗികമായ കൂടികാഴ്ച നടത്തുകയും ചെയ്യും എന്നാണു ഇപ്പോള്‍ അറിയുന്നത്. 

ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഒരു സമദാന ശ്രമത്തിന്റെ തുടക്കമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. "കനകം മൂലം കാമിനി മൂലം കലഹം പലവിധ മുലകില്‍ സുലഭം"  എന്ന് പണ്ട് ആരോ പറഞ്ഞപോലെ എങ്ങാനും സംഭവിക്കുമോ എന്ന കണ്ടറിയണം. ക്രിക്കറ്റ്‌ കണ്ടു കണ്ടു അവസാനം ഇത് ഒരു കലഹത്തില്‍ ചെന്ന് അവസാനിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. കാരണം കാണികളുടെ "കുപ്പിയേറ്" കൊണ്ടു കളി നിര്‍ത്തി വെച്ച ചരിത്രം നാം മറന്നിട്ടില്ല. 
എന്തായാലും മത്സരം ഗംഭീരമാകും. ലോകചാംബ്യന്മാരായ ഓസിസിനെ തകര്‍ത്ത ഇന്ത്യ പാകിസ്താന്റെ മുന്നില്‍ കരുത്ത് തെളിയിക്കുമോ എന്ന കണ്ടറിയാം. 1983 ആവര്‍ത്തിക്കുമോ, ധോനിക്ക് ലോകകപ്പ്  ഉയര്‍ത്താനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നു. ഇത് "സെമിഫൈനല്‍" അല്ല, ഇതാണ് യഥാര്‍ത്ഥ "ഫൈനല്‍" എന്നും ചിലര്‍ പറയുന്നു. മലയാളികളുടെ അഭിമാനമായ "ശ്രീ" കളിക്കുന്ന (കളികുന്നിലെങ്കിലും) ലോകകപ്പ് നമുക്ക് കിട്ടിയാല്‍, അത് നമുക്ക് കൂടെ അഭിമാനിക്കാവുന്ന ഒന്നല്ലേ.
മത്സരഫലം എന്തായാലും മൊഹാലിയില്‍ നമ്മുടെ സംസ്കാരം നാം ഉയര്ത്തിപിടിക്കും എന്ന്  വിശ്വസിക്കാം. ഇന്ത്യ ലോകകപ്പ് നേടട്ടെ എന്നും നമുക്ക് ആശംസിക്കാം. പ്രാര്‍ത്ഥിക്കാം. 


No comments:

Post a Comment