March 29, 2011

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണമുണ്ട്


ബെര്‍ളിച്ചായന്റെ "കര്‍ത്താവേ പാരഗ്വായ്‌ ജയിക്കണേ" എന്നാ പോസ്റ്റ്‌ വായിച്ചു രാത്രി കര്‍ത്താവിന്റെ മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു മെഴുകുതിരി കാശ് കളഞ്ഞ എല്ലാവര്ക്കും വീണ്ടും ഒരവസരം. പാരഗ്വായ് ഫുട്ബാള്‍ ഫൈനലില്‍ ജയിച്ചാല്‍ ദേഹത്ത് പതാകയുടെ നിറം പൂശി നഗ്നയായി ഓടുമെന്ന് പാരഗ്വായിലെ ലിഞ്ചെറി മോഡല്‍ ലറിസ റിക്വല്‍മി പറഞ്ഞിരുന്നു. ഫുട്ബാള്‍ നമുക്ക് അറിയില്ലെങ്കിലും, രാത്രി ഉറക്കം കളഞ്ഞു ഫുട്ബോള്‍ കണ്ടവരാണ് നമ്മള്‍(സോറി ഞാന്‍). എന്നാല്‍ നമ്മുടെ   പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടില്ല. എന്നാല്‍ നമുക്ക് പ്രാര്‍ഥിക്കാന്‍ ഒരു അവസരം കൂടെ വന്നിരിക്കുന്നു.

ഇവിടെ ഫുട്ബോള്‍ അല്ല കോടതി, പാരഗ്വായ് അല്ല ജഡ്ജി. നമ്മുടെ ദേശിയ ഗെയിം ആയ ക്രിക്കറ്റ്‌ (ഹോക്കിയോ, അതെന്നതാ കൊച്ചെ) ആണ് പടനിലം. ഇന്ത്യ ക്രികറ്റ്  ലോകകപ്പ് ജേതാക്കളായാല്‍ താന്‍കാണികളുടെ മുന്നില്‍ വെച്ച് നഗ്ന ആകും എന്ന് ഇന്ത്യന്‍ മോഡല്‍ "പൂനം പാണ്ടേ". ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല, ഇന്ത്യന്‍ കളിക്കാരെ "മോട്ടിവൈറ്റ്" ചെയ്യനാനെന്നാന്നു മോഡല്‍ പറയുന്നത്. താന്‍ ക്രികറ്റിന്റെ കടുത്ത ആരാധികയാണ്, അവര്‍ക്ക് വേണമെങ്കില്‍ ദ്രെസ്സിംഗ് റൂമിലും താന്‍ വിവസ്ത്ര ആവാന്‍ തയ്യാറാണെന്നും മോഡല്‍ കളിക്കാരെ അറിയിച്ചിരിക്കുന്നു. എന്തായാലും സെമിഫൈനലില്‍ എന്ത് വില കൊടുത്തും നമുക്ക് ജയിക്കണം.

ഇനി അതൊക്കെ കണ്ടാല്‍ ശ്രീകുട്ടനെ പോലുള്ള ഇന്ത്യന്‍ കളിക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന മോട്ടിവേഷന്‍, എന്റെ കര്‍ത്താവേ എനിക്ക് ഓര്‍ക്കാന്‍ കൂടെ വയ്യ. മോടെലിന്റെ പുറകെ, ഞാന്‍ നിന്റെ ഈ 5 അടി ഇഞ്ചില്‍ സവാരിഗിരിഗിരി നടത്തുമെന്നും പറഞ്ഞു ഓടുന്ന കളിക്കാരുടെയും, കാണികളുടെയും പടം ഫ്രന്റ് പേജില്‍ അച്ചടിച്ച്‌ വരുന്ന മനോരമ പത്രം. ആഹ, ഓര്‍ത്തിട്ടു തന്നെ എന്തൊരു അത്.

ഇനി പെങ്കൊച്ചിനെ കുറിച്ച് നോക്കാം, 19 കാരിയായ മുംബൈ സ്വദേശി, 5 അടി ഇഞ്ച്‌ പൊക്കം.  പ്രസിദ്ധരായ കിന്ഗ്ഫിഷരിന്റെ 2011 കലണ്ടറിലെ മുഖചിത്രത്തില്‍ അഭിനയിച്ചു പ്രശസ്തയായി. ഇപ്പോള്‍ ഇന്ത്യയില്‍ അറിയപെടുന്ന മോഡല്‍.  




എന്തായാലും, നമ്മള്‍ ഇത്തവണ കര്‍ത്താവ് കൈവിടില്ല എന്നാ വിശ്വാസത്തോടെ..നമുക്ക് പ്രാര്‍ത്ഥിക്കാം.. ഇന്ത്യ ജയിക്കാന്‍..

March 27, 2011

അഥിതി ദേവോ ഭവ


വെടികൊപ്പുകളും, പീരങ്കികളും, പട്ടാളക്കാരും ഇല്ലാതെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍. കളി ചരിത്രമാന്നെങ്കിലും, അതിലേറെ പ്രത്യേകതകള്‍ ഉള്ള മത്സരമായിരിക്കും ഈ മാര്‍ച്ച്‌ 30നു  മൊഹാലിയില്‍ നടക്കുക.  "അഥിതി ദേവോ ഭവ" എന്ന് പറയാന്‍ മാത്രമല്ല, അത് തെളിയിക്കാന്‍ കൂടിയാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിംഗ് ഈ അവസരം ഉപയോഗിക്കുന്നത്.  കളികാണാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും  മന്‍മോഹന്‍ സിങ് പ്രത്യേകം ക്ഷണിച്ചിരുന്നു.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് ഗിലാനി വരുന്നു. മത്സരം കാണാന്‍ ഞാന്‍ പോകുന്നുണ്ട്, നിങ്ങള്‍ ഉണ്ടെകില്‍ അത് നല്ലതായിരുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞപ്പോ, എന്തായാലും വിളിച്ചതല്ലേ, എന്നാല്‍ അവിടെ വരെ പോയേച്ചു വരാം എന്നും പറഞ്ഞു ചുമ്മാ കേറി വരുന്നതല്ല. ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗിലാനിയും പ്രസിഡന്റ് സര്‍ദാരിയും നടത്തിയ 2 മണികൂര്‍ ചര്‍ച്ചയുടെ ശേഷമാണ് ഗിലാനിയുടെ സന്ദര്‍ശനം ഉറപ്പിച്ചത്. 


"ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു, ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ്‌ ലോകകപ്പ് സെമിഫൈനല്‍ കാണാന്‍  പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു" എന്നാണ് പാകിസ്താന്‍ പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ ലോകത്തെ അറിയിച്ചത്. മത്സരവേദിയില്‍ വെച്ച് രണ്ടു പ്രധാനമന്ത്രിമാരും അനൌദ്യോഗിക കൂടികാഴ്ച നടത്തുകയും, മത്സരശേഷം ഇരുവരും ഔദ്യോഗികമായ കൂടികാഴ്ച നടത്തുകയും ചെയ്യും എന്നാണു ഇപ്പോള്‍ അറിയുന്നത്. 

ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഒരു സമദാന ശ്രമത്തിന്റെ തുടക്കമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. "കനകം മൂലം കാമിനി മൂലം കലഹം പലവിധ മുലകില്‍ സുലഭം"  എന്ന് പണ്ട് ആരോ പറഞ്ഞപോലെ എങ്ങാനും സംഭവിക്കുമോ എന്ന കണ്ടറിയണം. ക്രിക്കറ്റ്‌ കണ്ടു കണ്ടു അവസാനം ഇത് ഒരു കലഹത്തില്‍ ചെന്ന് അവസാനിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. കാരണം കാണികളുടെ "കുപ്പിയേറ്" കൊണ്ടു കളി നിര്‍ത്തി വെച്ച ചരിത്രം നാം മറന്നിട്ടില്ല. 
എന്തായാലും മത്സരം ഗംഭീരമാകും. ലോകചാംബ്യന്മാരായ ഓസിസിനെ തകര്‍ത്ത ഇന്ത്യ പാകിസ്താന്റെ മുന്നില്‍ കരുത്ത് തെളിയിക്കുമോ എന്ന കണ്ടറിയാം. 1983 ആവര്‍ത്തിക്കുമോ, ധോനിക്ക് ലോകകപ്പ്  ഉയര്‍ത്താനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നു. ഇത് "സെമിഫൈനല്‍" അല്ല, ഇതാണ് യഥാര്‍ത്ഥ "ഫൈനല്‍" എന്നും ചിലര്‍ പറയുന്നു. മലയാളികളുടെ അഭിമാനമായ "ശ്രീ" കളിക്കുന്ന (കളികുന്നിലെങ്കിലും) ലോകകപ്പ് നമുക്ക് കിട്ടിയാല്‍, അത് നമുക്ക് കൂടെ അഭിമാനിക്കാവുന്ന ഒന്നല്ലേ.
മത്സരഫലം എന്തായാലും മൊഹാലിയില്‍ നമ്മുടെ സംസ്കാരം നാം ഉയര്ത്തിപിടിക്കും എന്ന്  വിശ്വസിക്കാം. ഇന്ത്യ ലോകകപ്പ് നേടട്ടെ എന്നും നമുക്ക് ആശംസിക്കാം. പ്രാര്‍ത്ഥിക്കാം. 


March 21, 2011

വലിയ ലോകത്തെ ചെറിയ രാജ്ഞി

ഇത് പരീക്ഷക്കാലം, അത് കഴിഞ്ഞാലോ വേനല്‍ അവധി വരുന്നു, കളികളും കൊച്ചു കൊച്ചു കുസൃതികളുമായി കുട്ടികള്‍ക്ക് 'അടിച്ചുപൊളിക്കാനുള്ള' സമയം. എന്നാല്‍ സിന്ധുജയെ ഇതിനൊന്നും കിട്ടില്ല. സിന്ധുജ ആരാണെനല്ലേ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ. ചെന്നൈ ആസ്ഥാനമായുള്ള 'സെപ്പന്‍' എന്ന അനിമേഷന്‍ കമ്പനിയുടെ സി.ഈ.ഓ ആണ് ഈ ഒന്പ്പതാം ക്ലാസുക്കാരി. തന്റെ അച്ഛന്‍ തുടങ്ങിവെച്ച കമ്പനി ആണെങ്കിലും, തന്റെ കഴിവുകള്‍ തെളിയിച്ചുകൊണ്ടാന്‍ സിന്ധുജ ഈ സ്ഥാനത്ത് എത്തിയത്. 


ഒത്തിരി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. നാസ്കോം ഹൈദ്രബാദില്‍ വച്ച് നടത്തിയ 'ഗമിംഗ് ആന്‍ഡ്‌ അനിമേഷന്‍ കന്ക്ലെവില്‍' ഏറ്റവും വേഗതയുള്ള ദ്വിമാന അനിമെടര്‍ ആയി തിരഞ്ഞെടുക്കപെട്ടത് സിന്ധുജയെയാണ്. വെറും 8 മണികൂര്‍ കൊണ്ട് 20 മിനുടുള്ള ഒരു 2-ഡി അനിമേഷന്‍ ചിത്രം പുത്തിക്കിയ സിന്ധുജ, ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഓ എന്ന ഗിന്നസ് റെക്കോര്‍ഡ്‌ കര്സ്ത്മാക്കിയിരിക്കുന്നു. കൂടാതെ കോറല്‍ ഗ്രൂപ്പ്‌ എന്ന 'വലിയ' ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ 'ചെറിയ' ബ്രാന്‍ഡ്‌ അംബാസഡറു കൂടിയാണ് സിന്ധുജ.

ഇതിനെ കുറിച്ച ഈ 'കൊച്ചു' സി.ഈ.ഓ പറയുന്നത് ഇങ്ങനെ..  
" I am proud to be an animator. The CEO is just a post given in this company. I am learning animation for the post to make myself worthy for the CEO post. There is no age bar or age limit for animation. Everybody can do animation."


ഇപ്പോള്‍ തന്റെ പുതിയ സംരംഭമായ 'Virtual T-Nagar' എന്ന 2-ഡി അനിമേഷന്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഈ മിടുക്കി. അതോടൊപ്പം ജോയ് ആലുക്കാസിന് വേണ്ടി ഒരു ഹ്രസ്വപരസ്യ ചിത്രവും തയ്യാറാക്കുന്നു. സിന്ധുജക്ക് എല്ലാ പിന്തുണയും നല്‍കാന്‍ കാര്‍ട്ടൂണിസ്റ്റായ അച്ഛന്‍ രാജരാമന്‍ കൂടെയുണ്ട്. സിന്ധുജക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, അതോടൊപ്പം ഭാവിയിലെ ഒരു 'ഇന്ദിര നൂയി' ആകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു..  



ഇരകള്‍

യാത്രയുടെ ആരംഭം... 

ഇത് കാസര്‍ഗോഡ്‌ , പണ്ട് കഞ്ഞിരകുട്ടോം എന്ന് അറിയപെട്ടിരുന്ന കേരളത്തിന്റെ തെക്കന്‍ അതിര്‍ത്തി ജില്ല... ജീവിതയാത്രക്കിടയില്‍ വിധി എന്നെ അവിടെയും  എത്തിച്ചു.. ദൈവം  സൗന്ദര്യം വാരികോരി കൊടുത്ത പ്രകൃതി..  പച്ച  പുതപ്പിനടിയില്‍ നിന്നും തലപൊക്കി നോക്കുന്ന പെണ്ണിനെ പോലെ സൂര്യന്‍ ഉദിച്ചു വരുന്ന ഒരു പ്രഭാതം...  


ഈ മനോഹരിതയുടെ നടുവിലും ഒരു തേങ്ങല്‍.. അല്ല, അത് ഒരു കൂട്ടക്കരചിലാണ്ണ്‍.. ആരാണത്?????

അവരാണ് ഇരകള്‍, മനുഷ്യന്‍റെ ക്രൂരതയുടെ ഇരകള്‍. 1983ല്‍ കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലായി കിടക്കുന്ന പ്ലാന്‍റേഷന്‍  കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടത്തില്‍ മനുഷ്യന്‍ കാണിച്ച കൊടും ക്രൂരതയുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇരകള്‍. അവരുടെ കരച്ചില്‍ ആരും കേള്‍ക്കുന്നില്ല. അല്ലെങ്കില്‍ കേട്ടതായി ഭാവികുന്നില്ല.

6318 ഹെക്ടറില്‍ പടര്‍ന്നു പന്തലിച്ചു നില്‍കുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടം. 1977 ന്‍റെ തുടക്കത്തില്‍ 'തേയിലക്കൊതുക്' എന്നു പേരുള്ള കീടങ്ങള്‍ കശുമാവിന്‍ തോട്ടങ്ങളില്‍ കടന്നാക്രമണം ആരംഭിച്ചു. പരമ്പരാഗതമായി പ്രയോഗിച്ചിരുന്ന കീടനാശിനികളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു വിദഗ്ധോപദേശം തേടി. അവര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ തീരുമാനിച്ചത്. 1977-78 കാലത്ത് സി.പി.സി.ആര്‍.ഐ,  കോര്‍പ്പറേനുവേണ്ടി കാസര്‍ഗോട്ടെ തോട്ടങ്ങളില്‍ പഠനം നടത്തുകയും, ആകാശത്തു നിന്ന് എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുകയാണു തേയിലക്കൊതുകിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നു നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് 1983ല്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ആരംഭിച്ചു.

തേയില കൊതുകുകളെ മുഴവനായും നശിപ്പിച്ച എന്‍ഡോസള്‍ഫാന്‍, അതിക്രൂരമായി മനുഷ്യനെയും ആക്രമിച്ചു. കുറെ മനുഷ്യരെ അത് മരണത്തിലേക് വലിച്ചുകൊണ്ട് പോയി. ബാക്കി ഉണ്ടായിരുന്നവരെ മരകരോഗത്തിന് അടിമകളാക്കി. ഈ 'ജീവനാഷിനി 'യുടെ ഇരയായവരെ അധികാരി വര്‍ഗങ്ങള്‍ എന്ന 'മനുഷ്യ സ്നേഹികള്‍' കണ്ടില്ല. എന്നാല്‍ എന്നെ കാസര്‍ഗോഡ്‌ എന്ന സ്ഥലത്തേക് ആനയിച്ചത് ഇവരായിരുന്നു. മനുഷ്യന്‍റെ കൊടും ക്രൂരതയുടെ ഇരകള്‍.

അവിടെ പോയിട്ടുള്ളവര്‍ക്ക് കാണാം, വലിയ തലയും ചെറിയ ശരീരവും ഉള്ള കണ്ടാല്‍ കുട്ടികള്‍ എന്ന തോന്നുന്ന കൌമാര പ്രായക്കാര്‍, കൈകാലുകള്‍ തളര്‍ന്നവര്‍, അങ്ങനെ അങ്ങനെ കണ്ടാല്‍ മനുഷ്യകുട്ടികള്‍ ആണെന്ന പോലും പറയാന്‍ പ്രയാസം തോന്നുന്ന രൂപങ്ങള്‍. 

ഇതിന് എതിരെ ചെറിയ ചെറിയ സമരങ്ങളും പ്രകടനങ്ങളും പോട്ടിപുരപ്പെട്ടപ്പോള്‍, 2005ല്‍  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. എന്നാല്‍ ഇരകളുടെ തീരാ ദുരിതതിന്‍ ഇന്നും ഒരു അറുതിയുമില്ല. 
സര്‍ക്ക്കാര്‍ ദുരന്തത്തില്‍ മരിച്ച ഇരുനൂറോളം പേര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ അത് ദുരിതബാധിതരുടെ ചെറിയ ഒരു ശതമാനം മാത്രം. ബാകി ഉള്ള ഭൂരിപക്ഷം പേരും അവിടെ മരണത്തോട് മല്ലടിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും, കേരളം വികസനത്തിലേക്ക് പറന്നടുക്കുമ്പോഴും 'കേരന് കഞ്ഞി കുമ്പിളില്‍ തന്നെ' എന്ന പോലെ 'ഇരകള്‍ക്ക്' പട്ടിണിയും കഷ്ടപാടും. 
സര്‍ക്കാര്‍ അവരുടെ ഈ അവസ്ഥക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണോ എന്ന് അന്വേഷിക്കാന്‍ പുതിയ അന്വേഷനകമീശ്ഷനെ നിയമിക്കുന്നു. ഇത്രയും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗം. 

'യാത്ര'യുടെ ആദ്യത്തെ ദിനം. മനുഷത്വം കളഞ്ഞുപോകാത്ത നമുക്ക് ഒരുമിക്കാം, നമ്മുടെ തെറ്റിന്റെ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.. 


ഈ ജീവിതയാത്രയില്‍ എന്നോടൊപ്പം പങ്കുചേര്‍ന്ന എന്റെ സുഹൃത്ത്, അവിനാഷ് മൂസ എഴുതിയ ഒരു കവിത ചുവടെ ചേര്‍ക്കുന്നു..
(അവിടെ, അച്ഛന്‍ മരിച്ച ഒരു കുട്ടി, നടക്കാന്‍ സാധിക്കാത്ത  മോനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍,  അവന്റെ കാലുകള്‍ കൂട്ടി ബന്ധിപിച്ചു ഉപജീവനമാര്‍ഗം തേടി പോകുന്ന അമ്മ.)

ജനിമ്രിതിക്കിടെ


നടന്നിട്ടില്ല ഞാനിനിയും ജനിച്ചതില്‍ പിന്നെ 
പിച്ചവെക്കാന്‍ കൊതിയുണ്ടെനിക്കുള്ളില്‍
അച്ഛന്‍ പിരിഞ്ഞു പോയമ്മയോട്‌
എന്നെ പ്രസവിച്ചതാണ് തെറ്റ്.

എന്നും പുലര്‍ക്കാലെ അമ്മ പോകും
എന്നെ തനിചാക്കിയീക്കുടിലില്‍
അഷ്ടിക്ക് മുട്ടാതെ എന്നെ പോറ്റാന്‍
ഭാരം ചുമന്നു കിതക്കുന്നു നിത്യവും

കൂട്ടില്ലെനിക്കാരുമീകുടിലില്‍, കാലില്‍ 
കൂട്ടി ബന്ധിചോരി ചരടോഴികെ
നെഞ്ചിന്‍ കൂട്ടിലെ തീയുമായെന്റമ്മ
കൂടണയും മുമ്പേ ഞാന്‍ പോയിടാതെ 

തനിച്ചല്ല ഞങ്ങളീ ദുരിതകടലില്‍ 
അവശത പേറുന്ന ആയിരങ്ങള്‍ 
കണ്ണുകാണാത്തവര്‍, കാതുകേള്‍ക്കാത്തവര്‍
മുട്ടില്ലിഴയാതോര്‍, ബുദ്ധി വളരാത്തോര്‍ 

ജനിമ്രിതിക്കിടെ ജീവന്‍ വിലപേശി 
ഊര്‍ദ്ധശ്വാസം ചന്കുപിളര്‍ക്കവേ
പുലരിയില്‍ ഇരുള്മൂടും കണ്തടങ്ങളില്‍
ജീവനും മരണവും ഇഴപിരിഞ്ഞാടാവേ

ഇനിയും തുറന്നിടീല്ലവരുടെ കണ്ണുകള്‍ 
ഉറക്കം നടികുന്നധികാരി വര്‍ഗങ്ങള്‍ 
കീശനിറക്കുവാന്‍ ഓടി നടക്കുമ്പോള്‍
ഇരകള്‍ക്ക് ഭൂമിയില്‍ എന്തവകാശം..



March 19, 2011

രാത്രി മഴ

മഴ..രാത്രി മഴ.. ആരും അറിയാതെ, ഞാന്‍ മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയിനി.. എന്‍റെ സ്വകാര്യ സ്വത്ത്‌.. 

രാത്രിയില്‍ എന്‍റെ ജനാലകളില്‍ കൂടി നോക്കുമ്പോള്‍, ഞാന്‍ അവളെ കണ്ടിരുന്നു.. കളകളം ഒഴുകുന്ന മീനച്ചില്‍ ആറിന്‍റെ താരാട്ട് പാട്ട്   കേള്‍ക്കുമ്പോഴും, ഉറങ്ങാതെ ഞാന്‍ അവളെ കാത്തിരിക്കുമായിരുന്നു..  രാത്രിയുടെ ഏകാന്തതയിലും അവള്‍ എന്നെ കാണാന്‍ വന്നിരുന്നു.. 

ഒടുവില്‍, ഒരു യാത്ര പോലും പറയാതെ എനിക്ക് അവളെ പിരിയേണ്ടി വന്നു.. അവള്‍ക്ക് ഒരിക്കലും എത്തിചേരാന്‍ പറ്റാത്ത ദൂരത്തേക്ക് ഞാന്‍ പറന്നകന്നു..

എണ്ണ പനകളുടെ നാട്ടില്‍ എത്തിയപോഴും എന്‍റെ പ്രണയം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു.. ഒരിക്കലും പരസ്പരം പറയാത്ത ഞങ്ങളുടെ പ്രണയം..

ഏകാന്തതയുടെ വേദന എന്നെ വെട്ടിയാടികൊണ്ടിരുന്നു.. എങ്കിലും, കാലം വീണ്ടും ഞങ്ങളെ ചേര്‍ത്തുവെച്ചു.. 

ഇവിടെയും എന്നെ തേടി അവള്‍ എത്തി.. പരിഭവവും പരാതിയിമില്ലാതെ, കാലം മായ്കാത്ത സ്നേഹവുമായി അവള്‍ വന്നു..

എന്‍റെ മഴ.. സുന്ദരിയായ രാത്രി മഴ..