April 19, 2011

നിങ്ങളെന്നെ 'ബ്ലോഗ്ഗര്‍' ആക്കി

ബ്ലോഗ്ഗര്‍മാരില്‍ കൂടുതലും പ്രവാസികളാണ് എന്നാണു എനിക്ക് തോന്നുന്നത്. അതിന്‍റെ കാരണം എന്തായിരിക്കും എന്ന് ആലോചിച്ചപ്പോളാണ്, ഞാന്‍ എങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആയി എന്ന് ചിന്തിച്ചത്. പ്രവാസി ആയില്ലായിരുന്നെകില്‍ ഞാന്‍ ഒരു ബ്ലോഗ് വായനക്കാരന്‍ മാത്രമേ ആകുമായിരുന്നുള്ളൂ. 
ഒരു പ്രവാസിയുടെ സാദാരണ സ്വപ്നങ്ങളെ കുറിച്ച് ഞാന്‍ ഇതിനു മുന്‍പത്തെ ഒരു പോസ്റ്റില്‍   പറഞ്ഞിരുന്നു. ഗള്‍ഫില്‍ എത്തിയ എന്‍റെ സ്വപ്നങ്ങളും അതൊക്കെ തന്നെ ആയിരുന്നു. പിന്നീട് അതൊക്കെ മറന്നു ഞാനൊരു ബ്ലോഗ്ഗര്‍ ആയി മാറിയതിന്റെ കാരണം എന്തായിരിക്കും?? ഞാന്‍, എന്‍റെ പഴയ സ്വപ്നങ്ങളും ബ്ലോഗ്ഗ് എഴുതുന്നതും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കി. അപ്പോളാണ് ബ്ലോഗ്ഗ് എഴുതുന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നിയത്. ഇനിയും ബ്ലോഗ്ഗര്‍ ആകാത്തവര്‍ ഇതൊന്നു വായിച്ചിട്ട് ഏതാണ് നല്ലത് എന്ന് ആലോചിച്ചുനോക്കു.  
(ഒരു മലയാളം ബ്ലോഗ്ഗര്‍ ആയ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് ഇംഗ്ലീഷിലാണ്. "മനസ്സ് കിടന്നു തിളക്കുമ്പോള്‍, ചടുലമായി സംസാരിക്കാന്‍ നല്ല ഭാഷ ഇംഗ്ലീഷ് ആണ്" എന്ന് ഏകലവ്യന്‍ എന്ന ചിത്രത്തില്‍ നരേന്ദ്ര പ്രസാദ്‌ പറഞ്ഞത് കൊണ്ടല്ല, ഈ കാര്യങ്ങള്‍ പറയാന്‍ ഇംഗ്ലീഷ് ആണ് നല്ലതെന്ന് എനിക്ക് തോന്നിയത് കൊണ്ടാണേ..)


CAR

1.       We can write blog, but
2.       No loan or EMI for blog, but
3.       Blog  won’t backfire, but
4.       Cops won’t pull you over for writing blog too fast, even no cameras, but
5.       Blog accidents are rare, but
6.       Blog won’t rust, but
7.       You don’t need a key, but
8.       You can’t find a ‘RENT A BLOG’ company, but


VACATION

1.       You can afford blog, but
2.       Blog  don’t need any flight ticket, but
3.       Weather doesn’t matter to write blog, but
4.       Blog always speaks our language, but
5.   No packing or purchase is required to write a blog, but
6.       No need to take traveller’s cheque to write a blog, but
7.       No need to get approval from the boss to write a blog, but
8.       Blog can write at any time, no need to wait for completing 1 year, but


KISSING

1.       Blog is readily available, but
2.       Blog won’t give you a cold, but
3.       Blog won’t dry your lips, but
4.       You can write blog in front of your parents, but
5.       Blog lasts longer, but
6.       You can write blog in office, but
7.       Blog doesn’t have any bad breath, but
8.       You can write blog at any age, but
9.       Blog has no nose to get in the way, but
10.   In blog, you don’t have to pucker, but


SEX

1.       Blog is easily available, but
2.       You can have a blogger’s meet, but
3.       Blog doesn’t make you pregnant, but
4.       You can write blog at any time of the month, but
5.       Good blog is easy to find, but
6.       You are never too young or too old to write a blog, but
7.       Blog writing doesn’t awake your neighbours, but
8.       In blog, size doesn’t matter, but
9.   You can see stranger’s blog, but
10.   You can write blog with many, without getting any nasty names, but 




ഇനിയെങ്കിലും നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കു. ബ്ലോഗ്ഗ് എഴുതുന്നതല്ലേ നല്ലത്????



April 05, 2011

ഇതാണ് ഗള്‍ഫ്‌..


ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനുംഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനുംഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..

1. പെട്രോളിന് കുടിവെള്ളത്തെക്കാള്‍ വില കുറവ്.
2. ആഴ്ചകള്‍ കൊണ്ട് വലിയ കെട്ടിടങ്ങള്‍ പണിതു കഴിയും.
3. വിദ്യാഭ്യാസം ഇല്ലാത്തവന്‍, അതുള്ളവന് കിട്ടുന്നതിനേക്കാള്‍ ശമ്പളം. 
4. യഥാര്‍ത്ഥ കഴിവിനെക്കാളും 'ഷോ ഓഫ്‌'കള്‍ക്ക് പ്രാധാന്യം.
5. യാതൊരു കാരണവും കൂടാതെ തൊഴിലാളികളെ കമ്പനികള്‍ക്ക് പറഞ്ഞു വിടാം.
6. റെക്കമണ്ടേഷന്‍ ഉണ്ടെങ്കില്‍ ഏത് മണ്ടനും വലിയ പദവിയില്‍ എത്താം.
7. ബോസ്സിന്‍റെ അടുത്ത് ഒരു ഓഫീസര്‍ക്ക് ഉള്ളതിലും സ്വാദീനം ടീബോയിക്കും ഡ്രൈവര്‍ക്കും ഉണ്ടായിരിക്കും.
8. കെട്ടിടത്തിന്റെ ഉടമസ്തനെക്കാളും അദികാരം കാവല്‍ക്കാരന് ഉണ്ടായിരിക്കും. 
9. അറബികളുടെ സ്വഭാവവുംഇവിടത്തെ കാലാവസ്ഥയും പ്രവചിക്കാന്‍ പറ്റില്ല. ഇപ്പോഴും മാറികൊണ്ടിരിക്കും
10. മരുഭൂമി ആണെങ്കിലും എല്ലായിടത്തും പച്ചപ്പായിരിക്കും. 
11. ഗള്‍ഫില്‍ നിങ്ങള്‍ പണം സംബാധിച്ചില്ലെങ്കില്‍, ഈ ലോകത്ത് ഒരിടത്തും നിങ്ങള്‍ സംബാധിക്കുക്കയില്ല.
12. സമയം വളരെ പെട്ടന്ന് പോകും. ഒരു വെള്ളിയാഴ്ചയില്‍ നിന്നും അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള ദൂരം വളരെ കുറവായി നിങ്ങള്‍ക്ക് അനുഭവപ്പെടും.
13. ഏതൊരു അവിവാഹിതന്റെയും സ്വപ്നം,  വെക്കേഷനും ഒരു കല്യാണവും ആണെങ്കില്‍, ഒരു വിവാഹിതന്‍റെ സ്വപ്നം ഫാമിലി വിസയും, ചിലവുകളുമായിരിക്കും.  (ഞാനും ഒരു അവിവാഹിതനാണ്).
14. ഇന്ത്യക്കാര്‍ കൂടുതല്‍ ഇശ്വരവിശ്വാസികളായിരിക്കും, അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കും. 
15. സാധനങ്ങള്‍ കച്ചവടക്കാര്‍ വണ്ടിയില്‍ എത്തിച്ചു തരും. 
16. ഓരോ 5 കിലോമീറ്ററിലും  ഓരോ ഷോപ്പിംഗ്‌മാള്‍ ഉണ്ടായിരിക്കും. 
17. നാട്ടിലെ റോഡിന്‍റെ നീളവും, ഇവിടത്തെ റോഡിന്‍റെ വീതിയില്‍ സമമായിരിക്കും. 
18. അക്ഷരത്തെറ്റുകളാല്‍ ബോര്‍ഡുകള്‍ നിറഞ്ഞിരിക്കും(സൌദിയിലെ കാര്യമാണ്).
19. ട്രാഫിക്‌ സിഗ്നലുകള്‍ പച്ച ആകുന്നത് ഇന്ത്യന്സിനും, ബംഗാളികള്‍ക്കും പോകാനും, മഞ്ഞ ആകുന്നത് പാകിസ്ഥാനികള്‍ക്കും, ഈജിപ്റ്റുകാര്‍ക്കും പോകാനും, ചുവപ്പാകുന്നത് അറബികള്‍ക്ക് പോകാനുമായിരിക്കും. 
20. നാട്ടിലേക്ക് വിളിക്കുന്നതിലും കൂടുതല്‍ പണം ആകുന്നത് ഗള്‍ഫില്‍ തന്നെ വിളിക്കാനായിരിക്കും.



അടികുറിപ്പ് : ഒരു സുഹൃത്ത് അയച്ചു തന്ന ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയ ചില സത്യങ്ങള്‍..


April 03, 2011

സുധീറാണ് താരം


ഒരു ആരാധകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം, അതാണ്‌ സുധീര്‍ ഗൌതമിനെ തേടി എത്തിയത്. ബീഹാര്‍ ജില്ലയിലെ മുസാഫര്‍പൂര്‍ സ്വദേശിയാണ് കക്ഷി. സച്ചിന്‍ ടെന്‍ടുല്കറിന്റെ കടുത്ത ആരാധകനായ ഇയാള്‍, ഇന്ത്യയുടെ മത്സരം കാണാന്‍ സൈക്കിളില്‍ പോകും, അതെത്ര  ദൂരെ ആണെങ്കിലും.  ദേഹം മുഴുവന്‍ ത്രിവര്‍ണചായം തേച്ചു, തന്റെ ദൈവത്തിനു വേണ്ടി പ്രാര്‍ത്ഥനകളുമായി അയാള്‍ വിദൂരങ്ങള്‍ താണ്ടി പോകാറുണ്ട്. സച്ചിന്‍ എന്നാല്‍ ഇയാള്‍ക്ക് ദൈവമാണ്. തന്റെ ദൈവത്തിന്റെ കളി കാണാന്‍, സുധീര്‍ എപ്പോഴും ഗാലറിയിലുണ്ടാവും. 
ഒരിക്കല്‍ സച്ചിന് കൊടുക്കാനായി ഇയാള്‍ ലിച്ചി പഴങ്ങളുമായി അദേഹത്തിന്റെ വീടിന്റെ മുന്നിലെത്തി. സച്ചിന്‍ നേരിട്ട് ഇറങ്ങി വന്നു അത് സ്വീകരിക്കുന്നവരെ അയാള്‍ അവിടെ കാത്തു നിന്നു, ദിവസങ്ങളോളം. 
തന്നെ കാണാന്‍ ദൂരെ നിന്നും സൈക്കിള്‍ ചവിട്ടി വരുന്ന ആ ആരാധകന്റെ സ്നേഹം കണ്ട സച്ചിന്‍, അയാള്‍ക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ്‌ സൌജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്ന് സുധീറിന് ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ്‌ ആരാധകനും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബന്ധം, സച്ചിനുമായും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമുംയും ഉണ്ട്. ടീം ഗ്രൗണ്ടില്‍ എത്തുന്നതിനു മുന്‍പേ അവിടെ സുധീര്‍ എത്തും. കളിക്കാരെ കാണാനുള്ള അതെ ആവേശത്തോടെയാണ് മറ്റ് ആരാധകര്‍ സുധീറിന്റെ ചുറ്റും കൂടുന്നത്.

വേള്‍ഡ്കപ്പില്‍  ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാന്‍ സുധീര്‍ ഉണ്ടായിരുന്നു, തന്റെ ദൈവം റണ്‍സ് വാരി കൂട്ടുന്നത് കണ്ട ആവേശത്തോടെ. ഫൈനല്‍ മത്സരം നടക്കുന്ന മുംബൈയില്‍ ഒരു ദിവസം നേരത്തെ എത്തി, അവിടത്തെ അവേശതോടൊപ്പം ഇയാളും പങ്ക് ചേര്‍ന്നു. ഇന്ത്യ വേള്‍ഡ്കപ്പ് സ്വന്താമാക്കി, എല്ലാവരും ട്രെസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ സച്ചിന്‍ സുധീറിനെയും വിളിച്ചു. ഇന്ത്യ ചരിത്രം കുറിച്ചപ്പോഴും,  തന്റെ എക്കാലത്തെയും സ്വപ്നമായ ലോകകപ്പ് സ്വന്തമാക്കിയപ്പോഴും സച്ചിന് തന്റെ ആ ആരാധകനെ മറക്കാന്‍ കഴിഞ്ഞില്ല  തന്നോടൊപ്പം നിന്നു ലോകകപ്പ് ഉയര്‍ത്താനും ഫോട്ടോ എടുക്കാനും സുധീറിനെ അദ്ദേഹം ക്ഷണിച്ചു. ഒരു സാധാരണ ക്രികെറ്റ് ആരാധകനു സ്വപ്നം കാണാന്‍ പോലും പറ്റാത്ത ഭാഗ്യം..


ഇനിയാര്??


121 കോടി ജനങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി ഇന്ത്യ 2011 ക്രിക്കറ്റ്‌ ലോകകപ്പ് സ്വന്തമാക്കി. 275 എന്ന വമ്പന്‍ സ്കോര്‍ ലക്ഷ്യമാക്കി ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍, എല്ലാ ഇന്ത്യക്കാരും ഒരേ മനസോടെ, രാജ്യത്തിന്‍റെ വിജയത്തിനായി പ്രാര്‍ഥിക്കുകയായിരുന്നു. സച്ചിനും, സേവാഗും വേഗം ലങ്കന്‍ പടയുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍, പ്രതീക്ഷ നഷ്ടപെട്ടു. എങ്കിലും ഗൌതം ഗംഭിറും, വിരട്ട് കോഹിലിയും കൂടെ ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ട യുവരാജും, ക്യാപ്റ്റന്‍ ധോണിയും കൂടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം ബാറ്റിങ്ങില്‍ പിന്നിലായിരുന്ന ധോണി അവസാനം സിക്സര്‍ അടിച്ച് ലോകകപ്പിനെ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നു. കളിയില്‍ അധികം തിളങ്ങാന്‍ പറ്റിയില്ലെങ്കിലും, ആദ്യമായി ലോകകപ്പ് നേടിയ കേരളീയന്‍ എന്ന ബഹുമതി ശ്രീശാന്ത് സ്വന്തമാക്കി.


അങ്ങനെ 2011 കഴിഞ്ഞു, അടുത്ത ലോകകപ്പിനെ കുറിച്ചും പ്രക്യാപിച്ചു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. 2011 ലോകകപ്പിന്റെ ലോഗോ തയ്യാറാക്കിയത് പോലെ തന്നെ, 2015 ലോകകപ്പിന്റെ ലോഗോയും തയ്യാറാക്കിയത് ഒരു ഓസ്ട്രല്യന്‍ കമ്പനിയാണ്. ജുംബാന ഗ്രൂപ്പ്/ബാലറിഞ്ഞി എന്ന പ്രമുഖ ഗ്രാഫിക് ഡിസൈനിംഗ് കന്സല്ടന്റ്റ് കമ്പനിയാണ്, ആതിഥേയ രാജ്യങ്ങളുടെ ക്രിക്കറ്റ് സംസ്കാരത്തെ സൂചിപ്പിക്കുന്ന ഈ ലോഗോ തയ്യാറാക്കിയത്. 
ഇരു രാജ്യങ്ങളുടെയും സംസ്കാരത്തെ ഉള്‍കൊള്ളുകയും, ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്ന ഡിസൈന്‍ തയ്യാറാക്കാനായി ലോകത്തെമ്പാടുമുള്ള ഡിസൈനിംഗ് ഏജന്‍സികളില്‍ നിന്നും ഐ.സി.സി. അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. തങ്ങള്‍ക് ലഭിച്ച വിവിധ മാതൃകകളില്‍ നിന്നും, ഈ ആശയം ഭംഗിയായി ആവിഷ്കരിച്ച, ഫ്യുച്ചര്‍ബ്രാന്‍ഡ്‌ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഓസ്ട്രേലിയന്‍ വിങ്ങായ ജുംബാന ഗ്രൂപ്പ്/ബാലറിഞ്ഞിയുടെ ഈ ലോഗോ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂണ്‍ ലോഗര്‍ത് പറഞ്ഞു.
ഈ ലോകകപ്പ് കളിച്ച ആരൊക്കെ  അടുത്ത ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമെന്ന് അറിയില്ല, എങ്കിലും 2015ല്‍  ലോക ചാമ്പ്യന്മാരായ ഇന്ത്യ ലോകകപ്പ് നേടും എന്ന വിശ്വാസത്തില്‍, പ്രാര്‍ത്ഥനയില്‍ നമുക്ക് കാത്തിരിക്കാം..